
മലയാള സിനിമയുടെ മുഖമുദ്രയായ ത്രില്ലറുകളുടെ രാജാവ് ജിത്തു ജോസഫ്, ബിജു മേനോനെ നായകനാക്കി ഒരുക്കുന്ന ‘വലതുവശത്തെ കള്ളൻ’ എന്ന ചിത്രവും നവംബർ പകുതിയോടെ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ബിജു മേനോന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ ജനശ്രദ്ധ നേടി കഴിഞ്ഞു.
തീപാറുന്ന നോട്ടവുമായി, പോലീസ് സേനയ്ക്ക് നടുവിൽ നിൽക്കുന്ന ബിജു മേനോൻ്റെ പോസ്റ്റർ ചിത്രത്തിന്റെ ആകാംഷ വർദ്ധിപ്പിക്കുന്നു. ഓഗസ്റ്റ് സിനിമ, സിനി ഹോളിക്സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡിനു തോമസ് ഈലനാണ്.
ചിത്രീകരണം പൂർത്തിയായ ഈ സിനിമയിൽ ജോജു ജോർജും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം പ്രേഷകരിലേക്ക് ജോബി ജോർജ്ന്റെ ബാനറിൽ ഗുഡിവിൽ എന്റർടൈമെന്റ്സ് ആണ് എത്തിക്കുന്നത്.2024 ൽ നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിച്ച ഒരു സിനിമ ആയിരുന്നു.
കിഷ്കിന്ധകാണ്ഡം വ്യത്യസ്തമായ കഥാതന്തുക്കൾ കൊണ്ട് മലയാളികൾ ഏറെ സ്വീകരിച്ച ഒരു സിനിമകൂടിയാണിത്.അതിനു മുമ്പിറങ്ങിയ രോമാഞ്ചം ആണെങ്കിൽ പോലും ആരാധകരുടെ മനസ്സറിഞ്ഞ് പ്രേക്ഷകരുടെ വികാരങ്ങൾ മനസ്സിലാക്കി നല്ല സിനിമകൾ പ്രൊഡ്യൂസ് ചെയ്യാൻ എപ്പോഴും ഗുഡ്വിൽ എന്റർടൈൻമെന്റ് ശ്രമിക്കാറുണ്ട് കാത്തിരിക്കാം, മലയാള സിനിമയുടെ ഈ പുത്തൻ തലമുറ മാറ്റത്തിനായി! ഈ സിനിമകൾ തിയേറ്ററുകളിൽ ഉണ്ടാക്കാൻ പോകുന്ന ഓളം ചെറുതായിരിക്കില്ല.