Banner Ads

മഞ്ഞപ്പിത്തം ജീവനെടുത്തു; ചീരാൽ സ്വദേശി ഷിജുവിൻ്റെ വിയോഗം തീരാവേദനയായി

സുല്‍ത്താന്‍ബത്തേരി : മഞ്ഞപ്പിത്തം ബാധിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. ചീരാൽ ഇത്തിക്കാട്ടിൽ ഭാസ്‌കരൻ്റെ മകൻ ഷിജു (43) ആണ് മരിച്ചത്. മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു.

അത്യാസന്ന നിലയിലായിരുന്ന ഷിജുവിനെ രക്ഷിക്കാൻ തീവ്ര ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് മരണം. ഷിജുവിൻ്റെ അപ്രതീക്ഷിത വിയോഗ വാർത്ത കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി. മൃതദേഹം രാവിലെ പത്ത് മണിക്ക് ചീരാൽ ടൗണിൽ പൊതുദർശനത്തിന് വെച്ചു. വൈകുന്നേരം നാല് മണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.