
കോഴിക്കോട്:മമ്മൂട്ടിക്കുവേണ്ടി ശബരിമലയിൽ നടൻ മോഹൻലാൽ വഴിപാട് കഴിച്ചതിനെതിരെ കടുത്ത വിമർശനവുമായി മാധ്യമം ദിനപ്പത്രത്തിന്റെ മുൻ എഡിറ്ററും, ജമാ അത്തെ ഇസ്ലാമി പ്രഭാഷകനുമായ ഒ അബ്ദുള്ള രംഗത്ത്.കഴിഞ്ഞ ദിവസം ശബരിമലയിൽ എത്തി ദർശനം നടത്തിയപ്പോൾ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ വഴിപാട് മോഹൻലാൽ നടത്തിയിരുന്നു.
അസുഖബാധിതനായി വിശ്രമത്തിലായ, മമ്മൂട്ടിയുടെ പേരിൽ ഉഷപൂജയാണ് മോഹൻലാൽ ശബരിമലയിൽ വഴിപാടായി നടത്തിയത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് വഴിപാട്. ഇത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു.എന്നാൽ അള്ളാഹുവിനെ അല്ലാതെ മറ്റാരെയും ഒരു മുസ്ലീം ആരാധിക്കരുത് എന്നും, മമ്മൂട്ടിയുടെ സമ്മതത്തോടെയാണ് ഈ വഴിപാട് നടന്നതെങ്കിൽ അദ്ദേഹം മാപ്പുപറയണം എന്നും അബ്ദുള്ള പറയുന്നു.
“മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹൻലാൽ അത് ചെയ്യതെങ്കിൽ മമ്മൂട്ടി തൗബ ചെയ്യണം, മുസ്ലീം സമുദായത്തോട് മാപ്പു പറയണം. വളരെ ഗുരുതരമായ ഒരു വീഴ്ച മമ്മൂട്ടി എന്ന അനുഗൃഹീത സിനിമാ നടന്റെ ഭാഗത്തുനിന്ന് വന്നിരിക്കുന്നത് . അദ്ദേഹത്തിന്റെ പേരിൽ ശബരിമലയിൽ മോഹൻലാൽ വഴിപാട് നടത്തിയിരിക്കുന്നു എന്നാണ് വാർത്ത. ഇത് മമ്മൂട്ടി പറഞ്ഞ് എൽപ്പിക്കാതെ മോഹൻലാലിന്റെ വിശ്വാസം അനുസരിച്ച് അദ്ദേഹം ചെയ്തതാണെങ്കിൽ, ആ സംഭവത്തിൽ മമ്മൂട്ടി നിരപരാധിയാണ്