Banner Ads

മാട്ടൂലിൽ കുറുനരിയുടെ ആക്രമണം; ആറുപേർക്ക് പരിക്ക്

പഴയങ്ങാടി : മാട്ടൂലിൽ കുറുനരിയുടെ ആക്രമണത്തിൽ കുട്ടിക്ക് കടിയേറ്റു. ചൊവ്വാഴ്ച വൈകീട്ട് വീട്ടുവരാന്തയിലിരിക്കുകയായിരുന്ന കുട്ടിയുടെ കാലിലാണ് കുറുനരി കടിച്ചത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മാട്ടൂലിലും ചേലേരിയിലുമായി പ്രദേശത്ത് കുറുനരിയുടെ ശല്യം വർധിച്ചിരിക്കുകയാണ്.

രണ്ട് കുട്ടികൾ ഉൾപ്പെടെ ആറു പേർക്കാണ് കുറുനരിയുടെ കടിയേറ്റത്. പരിക്കേറ്റവരിൽ അഞ്ചുപേർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കണ്ണിന് കടിയേറ്റ ഒരു വയോധികൻ പരിയാരം കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.