Banner Ads

വീട്ടിൽ പോയി ഇരിക്കാൻ സമയമായി; പിണറായിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം : കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് വീട്ടിൽ പോയി ഇരിക്കാനാണ് ജനങ്ങൾ പറഞ്ഞിരിക്കുന്നത് എന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.

പോ മോനെ വിജയാ എന്നല്ല ഇറങ്ങിപ്പോ വിജയാ എന്നാണ് ഇപ്പോൾ ജനങ്ങൾ പറയുന്നത് എന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ സിറ്റിംഗ് മണ്ഡലമായ ധർമ്മടത്ത് വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ അദ്ദേഹം അപ്രതീക്ഷിതമായി പിന്നാക്കം പോയത് എൽഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.