
ഗാസ:ഗാസയിൽ ഇസ്രയേലിന്റെ കരയാക്രമണം രൂക്ഷം. നഗരം പൂർണ്ണമായും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേൽ സേന മുന്നോട്ട് പോകുന്നത്. ശക്തമായ ആക്രമണത്തിൽ ഇന്ന് മാത്രം അറുപതിലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.ഇസ്രയേൽ സേനയുടെ ആക്രമണം രൂക്ഷമായതോടെ ഗാസയിൽ നിന്ന് ജനങ്ങൾ കൂട്ടമായി പലായനം ചെയ്യുകയാണ്.