തൃശ്ശൂര്‍ : തൃശ്ശൂർ പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ അന്തർദേശീയമായ ഗൂഡാലോചനയുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് പാറമ്മേക്കാവ് ദേവസ്വം സെക്രട്ടറി. പൂരം അലങ്കോലമാക്കാൻ കൂട്ടുനിന്ന ആളുകള്‍ ഒളിച്ചിരിക്കുന്നുണ്ട്, അതിൽ പോലീസിനും പങ്കുണ്ട്. വനം വകുപ്പാണ് പ്രശ്നം വഷളാക്കിയതെന്നും ദേവസ്വം സെക്രട്ടറി ആരോപിച്ചു.
പൂരം വെടിക്കെട്ടും എഴുന്നള്ളിപ്പ് പാരമ്പര്യവും ലക്ഷ്യമിട്ട് ആനകളുമായി ബന്ധപ്പെട്ട കർശന നിയമങ്ങൾക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന ഗുരുതരമായ ആരോപണങ്ങളാണ് ദേവസ്വം സെക്രട്ടറി ഉന്നയിച്ചിരിക്കുന്നത്. ഈ സാംസ്കാരിക പരിപാടികളെ തടസ്സപ്പെടുത്താനുള്ള ഒരു അന്താരാഷ്ട്ര ഗൂഢാലോചനയിലേക്കും അവർ വിരൽ ചൂണ്ടുന്നു.