
അഹമ്മദാബാദ്: ബുള്ളറ്റ് ട്രെയിന്‍ സര്‍വീസിന്റെ ബ്ലൂപ്രിന്റിന് ഏകദേശം രൂപമായി. ട്രെയിനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ ഇന്ത്യന്‍ റെയില്‍വേ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.ഇന്ത്യയിലെ ഏറ്റവും വേഗമേറിയ നിര്‍ദിഷ്ട ബുള്ളറ്റ് ട്രെയിനിന്റെ പരീക്ഷണ ഓട്ടത്തിന് ഈ വര്‍ഷം അവസാനം തുടക്കമാകുമെന്ന് റിപ്പോര്‍ട്ട്. മുംബൈ- അഹമ്മദാബാദ് ട്രാക്കിലാണ് പരീക്ഷണ ഓട്ടം നടത്തുക.
2024 അവസാനത്തോടെ ബുള്ളറ്റ് ട്രെയിനിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാം ആസൂത്രണം ചെയ്തതുപോലെ നടന്നാല്‍, 2027 ഓടെ ട്രെയിന്‍ പ്രവര്‍ത്തനക്ഷമമാകും.തദ്ദേശീയമായി നിര്‍മ്മിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ പരമാവധി വേഗം മണിക്കൂറില്‍ 320 കിലോമീറ്ററായിരിക്കും.ജപ്പാന്റെ Shinkansen E5 ട്രെയിനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ഇന്ത്യന്‍ റെയില്‍വേ രൂപം നല്‍കിയത്.എന്നാല്‍ വാണിജ്യപരമായി സര്‍വീസ് നടത്തുമ്പോള്‍ വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍ ആകാനാണ് സാധ്യത.