കൊല്ലം : കെ.എസ്.ആർ.ടി.സിക്ക് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) കർശന മുന്നറിയിപ്പ് നൽകി. കുടിശിക തുക അടച്ചുതീര്‍ത്തില്ലെങ്കില്‍ ഇന്ധന വിതരണം ഉണ്ടാകില്ലെന്നാണ് ന്ത്യൻ ഓയില്‍ കോർപ്പറേഷൻ നൽകിയ മുന്നറിയിപ്പ്. അടയ്‌ക്കാനുള്ള കുടിശിക 24 കോടി രൂപയാണ്. 25നകം തുക അടച്ചില്ലെങ്കില്‍ സര്‍വീസ് നടത്തുന്നതിൽ ബുദ്ധിമുട്ടാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ മാസംവരെ ഐഒസിക്ക് കുടിശിക വരുത്താതെയായിരുന്നു മുന്നോട്ടു പോയിരുന്നത്.
പ്രതിമാസം 105-110 കോടി രൂപയാണ് കെഎസ്‌ആര്‍ടിസിയുടെ സര്‍വീസ് ബസുകള്‍ക്കും പമ്പുകള്‍ക്കും ഇന്ധനം ലഭിക്കുന്നതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷന് നൽകാനുള്ളത്. കഴിഞ്ഞ മാസം ഓണക്കാലത്ത് ജീവനക്കാരുടെ ശമ്പളത്തിന് കെ.എസ്.ആർ.ടി.സി മുൻഗണന നൽകിയതോടെ ഐ.ഒ.സി. സർക്കാർ ധനസഹായം വിതരണം ചെയ്യുന്നതോടെ കുടിശ്ശിക തീർക്കാനാകുമെന്നാണ് കോർപ്പറേഷന്റെ പ്രതീക്ഷ.
കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ച 50 കോടി രൂപയുടെ പാക്കേജിൽ ബാക്കി 20 കോടി രൂപ സംസ്ഥാന സർക്കാർ വിതരണം ചെയ്തു. പ്രാരംഭ 30 കോടി രൂപ പുറത്തിറക്കിയതിനെ തുടർന്ന് മൊത്തം 50 കോടി രൂപയായി. നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തുക കൈമാറുമെന്ന് കെ.എസ്.ആർ.ടി.സി ധനകാര്യ വകുപ്പ് മേധാവി സ്ഥിരീകരിച്ചു. ജീവനക്കാർക്ക് ഓണം അഡ്വാൻസും ഉത്സവബത്തയും വിതരണം ചെയ്യുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി ധനകാര്യ വകുപ്പ് മേധാവി വ്യക്തമാക്കി.