ന്യൂഡൽഹി: ഈ ക്ലൈംബിംഗ് സീസണിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയിൽ മരിക്കുന്ന രണ്ടാമത്തെ ആളായ ഘോഷ് ആണ് മരണപ്പെട്ടത്. ഉച്ചയ്ക്ക് 2 മണിയോടെയാണ് പർവതാരോഹകനായ ഘോഷ് കൊടുമുടിയിലെത്തിയത്. ഹിലരി സ്റ്റെപ്പിലെത്തിയപ്പോൾ ക്ഷീണം അനുഭവപ്പെടാൻ തുടങ്ങിയതിനേ തുടർന്ന് അവിടെ തന്നെ നിലയുറപ്പിക്കുകയായിരുന്നു.
താഴേക്കിറക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. 8,000 മീറ്ററിനു മുകളിലുള്ള ഓക്സിജന്റെ അളവ് വളരെ കുറവുള്ള മരണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഹിലരി സ്റ്റെപ്പിലാണ് സംഭവം.ഘോഷിന്റെ മൃതദേഹം അവിടെ നിന്നും കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ് പോസ്റ്റേറ്റ്മാർട്ടം പരിശോധനയ്ക്ക് ശേഷമേ മരണകാരണം കൃത്യമായി വ്യക്തമാകു