Banner Ads

ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണo ; ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ നിർദേശവുമായി ചൈന

ബീജിംഗ്:ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണo ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ നിർദേശവുമായി ചൈന.26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹൽഗാം ആക്രമണത്തിന് പ്രതികാരമായി ഇന്ത്യ ബുധനാഴ്ച ആരംഭിച്ച ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് നിർദേശവുമായി ചൈന രം​ഗത്തെത്തിയത്.

നടപടികളിൽ ചൈന ആശങ്ക പ്രകടിപ്പിക്കുകയും ആണവായുധങ്ങളുള്ള അയൽക്കാർ തമ്മിലുള്ള വലിയ സംഘർഷം ഒഴിവാക്കാൻ ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നത്.പാകിസ്ഥാന്റെ അടുത്ത സഖ്യകക്ഷിയായ ചൈന, ഇരു രാജ്യങ്ങളുമായും കര അതിർത്തി പങ്കിടുന്ന രാജ്യമാണ്.

ഇന്ത്യയും പാകിസ്ഥാനും വേർപെടുത്താൻ കഴിയാത്ത അയൽക്കാരാണ്, ഇരു രാജ്യങ്ങളും ചൈനയുടെയും അയൽക്കാരാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. എല്ലാത്തരം ഭീകരതയെയും ചൈന എതിർക്കുന്നുവെന്നും അവർ വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും സമാധാനത്തിനും സ്ഥിരതയ്ക്കും മുൻഗണന നൽകണമെന്നും ശാന്തതയും സംയമനവും പാലിക്കണമെന്നും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നുവെന്നും വക്താവ് കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *