Banner Ads

തൃശൂരിൽ മലയോര മേഖലയില്‍ ;വന്യമൃഗങ്ങളുടെ ശല്യം കൊണ്ടു പൊറുതിമുറ്റി ജനം

തൃശൂര്‍:പ്രധാനമായും അതിരപ്പള്ളി മേഖലയിലാണ് വന്യമൃഗശല്യം കൂടുന്നത്. വനമേഖലയോടു ചേര്‍ന്നുള്ള കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന ആനകള്‍ വാഴക്കൃഷിയും തെങ്ങുമെല്ലാം നശിപ്പിക്കുന്നു. ആനകളെ പേടിച്ച് ചക്ക മിക്കവരും പഴുക്കാന്‍ നിര്‍ത്താതെ പൊട്ടിച്ചെടുക്കുകയാണ്. കാട്ടാനയാണ് പ്രധാനമായും നാശനഷ്ട്ടങ്ങൾ ഉണ്ടാക്കുന്നത്. കബാലി,ഏഴാറ്റുമുഖം ഗണപതി തുടങ്ങിയ കാട്ടാനകളാണ് ജനങ്ങളുടേയും വിനോദസഞ്ചാരികളുടേയും പ്രധാന ശത്രുക്കളായ മാറുന്നത്.അതിരപ്പള്ളി വാഴാനി മലക്കാപ്പാറ റൂട്ടിൽ സഞ്ചരിക്കുന്ന വിനോദ സഞ്ചാരികള്‍ക്കും ഈ ആനക്കൂട്ടം വളരെ ഭീതി പരത്തുന്നു.ഈ മേഖലയിലേക്കുള്ള ആനയുടെ വരവ് തടയാന്‍ ചിലയിടങ്ങളില്‍ സൗരവേലി സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ സ്ഥലങ്ങളിലും വേലിയില്ല. ചക്കയുടെ മണംപിടിച്ച് ആനകൾ എത്തുകയും പതിവാണ് എന്നും പ്രേദേശവാസികൾ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *