Banner Ads

റെയില്‍വേയുടെ വിഐപി എക്‌സിക്യൂട്ടീവ് ലോഞ്ചില്‍ വിളമ്ബിയ ഭക്ഷണത്തില്‍;പഴുതാര

ന്യൂഡല്‍ഹി:റെയില്‍വേയുടെ വിഐപി എക്‌സിക്യൂട്ടീവ് ലോഞ്ചില്‍ നിന്നും ഭക്ഷണത്തില്‍ നിന്ന് യാത്രക്കാരന് പഴുതാര ലഭിച്ചതായി പരാതി.’ഇന്ത്യൻ റെയില്‍വേ വിളമ്ബുന്ന ആഹാരത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു, ഇപ്പോള്‍ കൂടുതല്‍ പ്രോട്ടീൻ അടങ്ങുന്ന റായ്‌ത്തയാണ് അവർ വിളമ്ബുന്നത്’ .ഡല്‍ഹി സ്വദേശി ആര്യാൻഷ് ആയാണ് സമൂഹമാദ്ധ്യമത്തില്‍ പഴുതാരയുടെ ചിത്രം സഹിതം പോസ്റ്റ് പങ്കുവച്ചത്.വിഐപി ലോഞ്ചില്‍ ഇങ്ങനെ ആണെങ്കില്‍ സാധാരണ ട്രെയിനുകളിലും പാൻട്രി കാറുകളിലും വിളമ്ബുന്ന ആഹാരത്തിന്റെ ഗുണനിലവാരും ചിന്തിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്യാൻഷിന്റെ സമൂഹമാദ്ധ്യമ പോസ്റ്റ് വൈറലായതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോ‌ർപ്പറേഷൻ (ഐആർസിടിസി) രംഗത്തെത്തി. ‘താങ്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം അറിയിക്കുന്നു. ബുക്കിംഗ് റെസീപ്പ്റ്റ് വിവരങ്ങളും, സ്റ്റേഷന്റെ പേരും, മൊബൈല്‍ നമ്ബറും ദയവായി പങ്കുവയ്ക്കൂ’- എന്നായിരുന്നു ഐആർസിടിസിപ്രതികരിച്ചത്.ഭക്ഷണത്തില്‍ നിന്ന് പഴുതാര ലഭിച്ചതിന് പിന്നാലെ വിഐപി ലോഞ്ചിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്ക് മുന്നറിയിപ്പ് നല്‍കിയെന്നും എന്നാല്‍ അതൊക്കെ അവഗണിച്ച്‌ അവർ ആ ഭക്ഷണം തന്നെ വീണ്ടും കഴിച്ചെന്നും ആര്യാൻഷ് പറയുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *