Banner Ads

പ്രവാസിയുടെ വീട്ടിലെ 350 പവൻ സ്വർണാഭരണം കവർന്ന കേസിൽ; മൂന്നു പ്രതികൾ പിടിയിൽ

മലപ്പുറം:കഴിഞ്ഞ ഏപ്രിൽ മാസം 13നാണ് കവർച്ച വിവരം പുറത്തറിഞ്ഞത്. അതേസമയം, പ്രതികൾ അറസ്റ്റിലായ സാഹചര്യത്തിൽ സ്വർണം കണ്ടെടുക്കാനുള്ള ശ്രമം തുടരുന്നതായി പൊലീസ് അറിയിച്ചു. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപത്ത് താമസിക്കുന്ന മണൽതറയിൽ രാജീവിന്റെ വീട്ടിലാണ് കവർച്ച നടന്നത്.

വീട്ടിലെ 350 പവൻ സ്വർണാഭരണം കവർന്ന കേസിൽ മൂന്നു പ്രതികൾ പിടിയിൽ പാലക്കാട് സ്വദേശി മനോജ്,പൊന്നാനി സ്വദേശികളായ സുഹൈൽ,നാസർ എന്നിവരാണ് പൊലീസ് പിടിയിലായത്.കുടുംബത്തോടൊപ്പം ദുബായിൽ താമസിക്കുന്ന രാജീവും കുടുബവും മാർച്ച് മാസം അവസാനമാണ് നാട്ടിൽ വന്ന് തിരിച്ച് പോയത് ശനിയാഴ്ച വൈകീട്ട് 4 മണിയോടെ വീട് വൃത്തിയാക്കാനായി എത്തിയ ജോലിക്കാരിയാണ് വീടിന്റെ പുറക് വശത്തെ ഗ്രില്ല് പൊട്ടിച്ച നിലയിൽ കണ്ടത്.

ലോക്കറിൽ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വർണം നഷ്ടമായിരുന്നു.രാജീവും കുടുംബവും വിദേശത്താണ് താമസിക്കുന്നത്, വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവർച്ച നടന്ന വിവരം ആദ്യം മനസിലാക്കിയത്.ഉടൻ തന്നെ വിവരം വീട്ടുകാരെയും പൊലീസുകാരെയും അറിയിച്ചു. സംഭവത്തിൽ പൊന്നാനി പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *