Banner Ads

കണ്ണൂരിൽ നിയന്ത്രണം വിട്ടെത്തിയ ജീപ്പ് ഓട്ടോയിലിടിച്ച് അപകടo ;നാലുപേർക്ക് പരിക്ക്

കണ്ണൂർ:രാവിലെ എട്ടരയോടെയായിരുന്നു അപകടം ഉണ്ടായത്. വള്ളിത്തോട് ‍ടൗണിലായിരുന്നു സംഭവം. കർണാടക ഭാ​ഗത്തുനിന്ന് ഇരിട്ടി ഭാ​ഗത്തേക്ക് വരികയായിരുന്ന ജീപ്പാണ് അപകടത്തിൽ പെട്ടത്. നിർത്തിയിട്ടിരുന്ന നാലു ഓട്ടോകളിലേക്ക് ജീപ്പ് ഇടിച്ചു കയറുകയായിരുന്നു.

വള്ളിത്തോടിൽ നിയന്ത്രണം വിട്ടെത്തിയ ജീപ്പ് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്. നിർത്തിയിട്ട ഓട്ടോറിക്ഷകളിലേക്കാണ് ജീപ്പ് ഇടിച്ചു കയറിയത്. അപകടത്തിൽ ഓട്ടോ ഡ്രൈവർമാർക്കും കാൽ നടയാത്രക്കാർക്കും ഉൾപ്പെടെ നാലു പേർക്ക് പരിക്കേറ്റു. ഈ സമയത്ത് സമീപത്ത് കൂടെ നടന്നുപോവുകയായിരുന്ന കാൽനടക്കാരനും പരിക്കേറ്റു. പരിക്കേറ്റ നാലുപേരേയും ഇരിട്ടിയിലേയും കണ്ണൂരിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *