Banner Ads

വൈദ്യുതി നിരക്ക് വർധനയിൽ; പ്രഖ്യാപനം ഇന്ന്

കേരളത്തിൽ വൈദ്യുതി നിരക്ക് വർധനയിൽ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.യൂണിറ്റിന് പത്തു പൈസമുതൽ ഇരുപതു പൈസവരെ കൂടാനാണ് സാധ്യത.ഇതിൽ പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്ക് വർധനയിൽ നിന്ന് ഒഴിവാക്കും.ഇതിന് മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.കൂടുതൽ വിഭാഗങ്ങൾക്ക് സൗജന്യം നൽകുന്നതും പരിഗണനയിൽ ഉണ്ട്. വേനൽ കാലത്ത് സമ്മർ താരിഫ് ആയി യൂണിറ്റിന് പത്ത് പൈസ അധികം വേണമെന്ന കെഎസ്ഇബി ആവശ്യം അംഗീകരിക്കാൻ ഇടയില്ല

Tag

Leave a Reply

Your email address will not be published. Required fields are marked *