
ഇന്നലെ രാത്രി അണ്ണാ നഗറിന് സമീപത്തു വച്ചാണ് സംഭവം നടന്നത്.ചെന്നൈയിലെ എംറ്റിസി ബസ് കണ്ടക്ടര്‍ ജഗന്‍കുമാര്‍ (52) ആണ് കൊല്ലപ്പെട്ടത്.വെല്ലൂര്‍ സ്വദേശിയായ ഗോവിന്ദന്‍ എന്ന യാത്രക്കാരനാണ് ജഗനെ മര്‍ദിച്ചത്.ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. കയ്യേറ്റത്തിനിടെ ടിക്കറ്റ് മെഷീന്‍ എടുത്ത് ജഗന്‍ ഗോവിന്ദനെ മര്‍ദിച്ചു കൂടാതെ ജഗന്‍ ഗോവിന്ദനെ ക്രൂരമായി തല്ലുകയായിരുന്നു. ജഗനെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.അടിപിടിയിൽ പരിക്കേറ്റ ഗോവിന്ദന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.