Banner Ads

സ്കൂൾ വിദ്യാർഥികളെ കൊണ്ടുപോവുന്ന വാനിൽ; സ്വകാര്യ ബസ് ഇടിച്ച് അപകടം

തിരുവനന്തപുരം: നാവായിക്കുളം തട്ടുപാലത്ത് സ്കൂൾ വിദ്യാർഥികളുമായ്‌ സഞ്ചരിച്ച വാനിൽ സ്വകാര്യ ബസ് ഇടിച്ചു. വാനിന്‍റെ പിന്നിൽ ബസ് വന്നിടിച്ചതിന്‍റെ ആഘാതത്തിൽ രണ്ട് വിദ്യാർഥികൾക്കും നിരവധി ബസ് യാത്രികർക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ മുൻ ഭാഗത്തെ ഗ്ലാസ് പൂർണമായും തകർന്നു വീണു.ഇന്ന് രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. ആയൂർ-ആറ്റിങ്ങൽ റൂട്ടിൽ സർവീസ് നടത്തുന്ന ഹബീബി എന്ന സ്വകാര്യ ബസ് ആണ് റോസ് ഡേയ്ൽ സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച വാനിന്‍റെ പിന്നിൽ ഇടിച്ച് അപകടമുണ്ടായതെന്ന് കല്ലമ്പലം പൊലീസ് പറഞ്ഞു. പ്രദേശത്ത് വാഹനാപകടം പതിവാണെങ്കിലും യാതൊരു സുരക്ഷാ സംവിധാനങ്ങളും അധിക്യതർ ഒരുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *