Banner Ads

അരക്കോടി രൂപയുടെ അനധികൃത പണമിടപാട്: പട്ടാമ്പി സ്വദേശിയും ബന്ധുവും പോലീസ് വലയിൽ.

പാലക്കാട്: രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 4849,000 രൂപയുമായി പട്ടാമ്പി സ്വദേശിയുൾപ്പടെ 2 യുവാക്കളെ മുണ്ടൂർ പോലീസ് പിടികൂടി. പട്ടാമ്പി പന്തക്കൽപ്പറമ്പ് നന്ദ നിവാസിൽ 31 വയസുകാരൻ ധനഞ്ജയ്, ട്രിച്ചി ചുണ്ണാമ്പ്ക്കാരത്തെരുവിൽ 30 കാരൻ പ്രസാദ് എന്നിവരാണ് പിടിയിലായത്.

ഇവരുടെ ബാഗിൽ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലും ആയാണ് പണം കണ്ടെത്തിയത്. തങ്ങൾ ഇരുവരും അളിയൻ മാരാണെന്നും സ്വർണ്ണപ്പണിയാണ് ചെയ്യുന്നതെന്നും സ്വർണ്ണം വിറ്റ് കിട്ടിയ പണവുമായാണ് നാട്ടിലേക്ക് വന്നതെന്നും ഇവർ പോലീസിനോട് പറഞ്ഞു.

എന്നാൽ ഇവർക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു രേഖയും ഹാജരാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ പോലീസ് ഇവരുടെ വാക്കുകൾ മുഖവിലക്കെടുത്തില്ല. കൂടുതൽ അന്വേഷണത്തിനായി പോലീസ് ഇവരെ സ്റ്റേഷനിലേക്ക് മാറ്റി.