Banner Ads

തൃത്താലയിൽ അനധികൃത ലോട്ടറി ചൂതാട്ടം വ്യാപകമാകുന്നു; കേരള ലോട്ടറിയുടെ മറവിൽ തട്ടിപ്പ്.

തൃത്താല: മേഘലയിൽ വീണ്ടും അനതികൃത എഴുത്തു ലോട്ടറി ചൂതാട്ടം വ്യാപകമാകുന്നു. കേരള സംസ്ഥാന ലോട്ടറിയുടെ മറവിലാണ് എഴുത്ത് ലോട്ടറി ചൂതാട്ടം നടക്കുന്നത്. തൃത്താല പോലീസിന്റെ പരിശോധനയിൽ ആനക്കരയിൽ എഴുത്ത് ലോട്ടറി ചൂതാട്ടം നടത്തിയ സ്ഥാപനതിനെതിരെ നടപടിയെടുത്തു.

ഒരാളെ കസ്റ്റഡിയിൽ എടുത്തു.തൃത്താല പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആനക്കര ചേകന്നൂർ റോഡിലെ ഭാഗ്യം ലോട്ടറി ഏജൻസിയിൽ നടത്തിയ റെയ്ഡിലാണ് അനധികൃത എഴുത്ത് ലോട്ടറി ചൂതാട്ടം പിടികൂടിയത്. സ്ഥാപന നടത്തിപ്പുകാരനായ എടപ്പാൾ പൊൽപ്പാക്കര സ്വദേശിയായ പ്രസാദിനെതിരെ തൃത്താല പോലീസ് പോലീസ് കേസെടുത്തു.

സംസ്ഥാന സർക്കാരിൻ്റെ ലോട്ടറി ടിക്കറ്റ് വിൽപ്പനയുടെ മറവിൽ ഇയാൾ അനതികൃത എഴുത്ത്ലോട്ടറി ചൂതാട്ടം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആനക്കര ഭാഗത്ത് മുൻപും നിരവധി തവണ എഴുത്ത് ലോട്ടറി ചൂതാട്ടം പിടികൂടിയിട്ടുണ്ട്. കേരള സംസ്ഥാന ലോട്ടറിയുടെ മറവിലാണ് ചൂതാട്ടം നടക്കുന്നത്. സംസ്ഥാന ഭാഗ്യകുറിയുടെ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്ന് നമ്പർ മുന്കൂട്ടി എഴുതി പണം കൊയ്യുന്നതാണ് എഴുത്ത് ലോട്ടറി ചൂതാട്ടം.