
പാലക്കാട് : തീവണ്ടി മാർഗം നിയമവിരുദ്ധമായി കടത്താൻ ശ്രമിച്ച 15 കുപ്പി വിദേശമദ്യവുമായി പാൻട്രി ജീവനക്കാരൻ ആർപിഎഫിന്റെ പിടിയിലായി. ദിബ്രുഗഡ് – കന്യാകുമാരി വിവേക് എക്സ്പ്രസിലെ പാൻട്രി ജീവനക്കാരനായ പശ്ചിമ ബംഗാൾ സ്വദേശി അനുപം താലുക്ധാർ (32) ആണ് അറസ്റ്റിലായത്. ബാഗിനകത്ത് സൂക്ഷിച്ചിരുന്ന പശ്ചിമ ബംഗാൾ നിർമിത വിദേശമദ്യമാണ് ആർപിഎഫ് പിടിച്ചെടുത്തത്.
ട്രെയിനിലെ ദീർഘദൂര യാത്രക്കാർക്ക് ഇരട്ടി വിലയ്ക്ക് വിൽപന നടത്തുന്നതിനാണ് മദ്യം കടത്തിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. ആർപിഎഫ് നടപ്പിലാക്കുന്ന ഓപ്പറേഷൻ സത്തർക് പദ്ധതിയുടെ ഭാഗമായി പാലക്കാട് ആർപിഎഫും ആർപിഎഫ് ക്രൈംബ്രാഞ്ചും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്.