Banner Ads

ഇടുക്കി മൂലമറ്റം നിലയം അടച്ചു; വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ കെഎസ്ഇബി നീക്കം

ഇടുക്കി : ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം ജലവൈദ്യുത നിലയം അറ്റകുറ്റപ്പണികൾക്കായി ഒരു മാസത്തേക്ക് പ്രവർത്തനം നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ മുതലാണ് ഉത്പാദനം നിർത്തി വെച്ചത്. 600 മെഗാവാട്ടിന്റെ കുറവുണ്ടാകുമെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാൻ ധാരണയായതിനാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി അറിയിച്ചു.

അറ്റകുറ്റപ്പണിക്കായി ഒരുമാസത്തേയ്ക്കാണ് നിലയം അടച്ചിടുന്നത്. എങ്കിലും പരമാവധി വേഗത്തില്‍ പണി പൂര്‍ത്തിയാക്കും. നിലയം അടയ്ക്കുന്നത് കുടിവെള്ള വിതരണത്തെ ബാധിക്കുമെന്ന ആശങ്ക നിലനിന്നിരുന്നു. എന്നാൽ മൂവാറ്റുപുഴ വാലി, പെരിയാർ വാലി കനാലുകൾ കൂടുതൽ തുറന്ന് വിതരണം ഉറപ്പാക്കാൻ ബദൽ മാർഗങ്ങൾ സ്വീകരിച്ച ശേഷമാണ് പ്രവർത്തനം നിർത്തിവെക്കാൻ തീരുമാനിച്ചത്.