
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ ഹൃദ്രോഗി മരിച്ചെന്ന സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തകർന്ന ആരോഗ്യ സംവിധാനത്തിന്റെ അവസാനത്തെ ഇരയാണ് മരിച്ച വേണുവെന്ന് അദ്ദേഹം പ്രതികരിച്ചു.
നൂറുകണക്കിന് ഒറ്റപ്പെട്ട സംഭവങ്ങളാണ് കേരളത്തിലെ ആരോഗ്യമേഖലയിൽ ഉണ്ടാകുന്നതെന്നും വിഡി സതീശൻ പരിഹാസരൂപേണ ചൂണ്ടിക്കാട്ടി. ഗുരുതരമായ അനാസ്ഥയുടെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി തൽസ്ഥാനത്ത് തുടരാൻ ഒട്ടും അർഹയല്ലെന്നും സതീശൻ പറഞ്ഞു. ആരോഗ്യമന്ത്രി സ്വയം രാജിവെച്ച് പുറത്തുപോകണം. ഇത്രയധികം വീഴ്ചകൾ ഉണ്ടായിട്ടും മന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും വിഡി സതീശൻ പറഞ്ഞു.