Banner Ads

നീലേശ്വരം വെടിക്കെട്ടപകടത്തില്‍ സ്വമേധയാ കേസെടുത്ത്;മനുഷ്യാവകാശ കമീഷൻ

കാസർകോട്: തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്,കാസർകോട് കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് കമീഷൻ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിർദേശം നല്‍കിയത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. കാസർകോട് ഗവ.ഗസ്റ്റ് ഹൗസില്‍ അടുത്ത് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തില്‍ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.154 പേർക്ക് പരിക്കേറ്റു. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്. നീലേശ്വരം അഞ്ഞൂറ്റമ്ബലം വീരർകാവില്‍ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ടപകടത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റതിനെ തുടർന്നാണ് മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *