
ദില്ലി : ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് കായികമന്ത്രി ഒ ജെ ജനീഷ്. സ്വർണം നേടുന്ന താരങ്ങൾക്ക് 50 ലക്ഷം രൂപ വീതമാണ് സംസ്ഥാന സർക്കാർ പാരിതോഷികമായി നൽകുക. വെള്ളി മെഡൽ നേടുന്നവർക്ക് 30 ലക്ഷം രൂപയും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാ മലയാളി താരങ്ങൾക്കും മത്സരത്തിന് മുന്നോടിയായി ഒരു ലക്ഷം രൂപ വീതം നൽകാനും തീരുമാനമായിട്ടുണ്ട്. പരിശീലകർക്കും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണം നേടുന്ന താരങ്ങളുടെ പരിശീലകർക്ക് 5 ലക്ഷം രൂപയും, വെള്ളി നേടുന്നവരുടെ പരിശീലകർക്ക് 3 ലക്ഷം രൂപയും, വെങ്കലം നേടുന്നവരുടെ പരിശീലകർക്ക് 2 ലക്ഷം രൂപ വീതവും നൽകുമെന്നും കായികമന്ത്രി പറഞ്ഞു.