Banner Ads

സംസ്ഥാനത്തേക്ക് വൻ ലഹരിമരുന്ന് പ്രവാഹം: വാളയാറിൽ ടൂറിസ്റ്റ് ബസ്സിൽ നിന്നും ഹാഷിഷ് ഓയിൽ പിടികൂടി.

പാലക്കാട്: വാളയാറിൽ ടൂറിസ്റ്റ് ബസ്സിൽ നിന്നും ഹാഷിഷ് ഓയിൽ പിടികൂടി. വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിലാണ് സംഭവം. എക്സൈസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന എയർബസിന്റെ പിറകുവശത്തെ ലഞ്ച് ബാഗിൽ നിന്നു ഹാഷിഷ് ഓയിൽ കണ്ടെത്തിയത്.

ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ ഒരു കിലോ 100 ഗ്രാം ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. എക്സൈസ് ഇൻസ്പെക്റ്റർ എൻ പ്രേമാനന്ദകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ സന്തോഷ് കുമാർ, ഷിബു, സിവിൽ എക്സൈസ് ഓഫിസർമാരായ സജിവ്, വിവേക്, മുഹമ്മദ് ഫീറോസ് എന്നിവർ പങ്കെടുത്തു.