
നാദാപുരം: ഇരിങ്ങണ്ണൂർ സൗത്ത് മഞ്ഞോത്ത് മീത്തൽ ഷൈനുവിൻ്റെ ഭാര്യ വിജിഷ (42) യെ ഭർതൃവീടിനോട് ചേർന്ന തറവാട്ട് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ചയായിരുന്നു സംഭവം.കിണറ്റിൽ കണ്ടെത്തിയ ഉടൻ തന്നെ വിജിഷയെ കരയ്‌ക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രാഥമികമായി ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, വിജിഷ സ്വയം കിണറ്റിൽ ചാടിയതാകാം എന്നാണ് അനുമാനം. സംഭവം നടക്കുമ്പോൾ ഭർത്താവ് ഷൈനു വീട്ടിലുണ്ടായിരുന്നില്ല.മൃതദേഹം തലശ്ശേരി ഗവ. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ഞായറാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തുടർന്ന്, ഇരിങ്ങണ്ണൂർ സൗത്ത് ഭർതൃവീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം നാദാപുരം കുമ്മങ്കോട്ടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.