Banner Ads

ഹോസ്റ്റൽ മുറിയിൽ അതിക്രമം; യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തിരിച്ചറിയാനായില്ല, പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐ.ടി. ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് രാവിലെ യുവതി കഴക്കൂട്ടം പോലീസിൽ പരാതി നൽകി. തുടർന്ന് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പോലീസ് കേസെടുത്തത്. ഹോസ്റ്റലിലെ മുറിയിൽ ഒറ്റയ്ക്കായിരുന്നു യുവതി താമസിച്ചിരുന്നത്.

യുവതി ഞെട്ടി ഉണർന്നപ്പോൾ പ്രതി ഇറങ്ങി ഓടി. പ്രതിയെ മുൻപ് കണ്ടിട്ടില്ലെന്നും തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും യുവതി മൊഴി നൽകി. ഭയന്നുപോയ യുവതി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിക്കുകയും അവർ പോലീസിൽ പരാതി നൽകുകയും ചെയ്തത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചിരിക്കുന്നത്.