Banner Ads

നടുക്കുന്ന കൊലപാതകം: മധ്യവയസ്‌കനെ പിതൃസഹോദരി ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി

ഇടുക്കി: ഇടുക്കി അന്യാർതൊളുവിൽ മധ്യവയസ്‌കനെ പിതൃസഹോദരി ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. നിരപ്പേൽ കടയിൽ സുകുമാരൻ (62) ആണ് കൊല്ലപ്പെട്ടത്. കോട്ടയം കട്ടച്ചിറ സ്വദേശിയായ തങ്കമ്മയാണ് കൃത്യം ചെയ്തത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഇന്നലെ വൈകുന്നേരമാണ് സംഭവം. സുകുമാരനും തങ്കമ്മയും തമ്മിൽ നിലനിന്നിരുന്ന സാമ്പത്തിക തർക്കത്തിന്റെ പേരിൽ തങ്കമ്മ നേരത്തെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെന്ന് പോലീസ് അറിയിച്ചു. 15 ദിവസങ്ങൾക്ക് മുൻപാണ് തങ്കമ്മ സുകുമാരന്റെ വീട്ടിലെത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ തങ്കമ്മയും നിലവിൽ ചികിത്സയിലാണ്.