Banner Ads

ന​ഗരത്തിൽ നാളെ ഹോൺ ; വിരുദ്ധ ദിനം ആചരിക്കും

കൊച്ചി: ന​ഗരത്തിൽ നാളെ ഹോൺ വിരുദ്ധ ദിനമായി ആചരിക്കും. ‘നോ ഹോൺ ഡേ’യുടെ ഭാ​ഗമായി പ്രത്യേക ഊർജിത പരിശോധനകൾ നടക്കും.സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരമാണ് പരിപാടി. അമിതമായി ഹോൺ മുഴക്കുന്നതിനാലുള്ള ശബ്​ദ മലിനീകരണത്തെയും ആരോ​ഗ്യപ്രശ്നങ്ങളെയും പറ്റി അവബോധം സൃഷ്ടിക്കാനും നിരോധിത മേഖലകളിൽ ഹോൺ മുഴക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനുമാണ് സിറ്റി പൊലീസ് കമ്മീഷണറേറ്റിന്റെ പരിധിയിൽ ഹോൺ വിരുദ്ധ ​ദിനം ആചരിക്കുന്നത്. ബസ് സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡ് എന്നിവ കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടക്കും. ന​ഗരപരിധിയിൽ നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രികൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ, കോടതികൾ എന്നിവയുടെ പരിസരങ്ങളിൽ ഹോൺ മുഴക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *