Banner Ads

തൃശ്ശൂരിൽ ചുമരിടിഞ്ഞ് വീണ്;ഗൃഹനാഥൻ മരിച്ചു

തൃശൂർ:തൃശ്ശൂരിൽ ചുമരിടിഞ്ഞ് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. തൃശൂര്‍ പഴയന്നൂര്‍ ചീരകുഴി സ്വദേശി രാമൻകുട്ടിയാണ് (51)മരിച്ചത്. വീട്ടിലെ ശുചിമുറി പൊളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വീട്ടിലെ ശുചിമുറി പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് രാമൻകുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ രാമൻകുട്ടിയെ ഉടൻതന്നെ ചേലക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.