Banner Ads

അർദ്ധരാത്രി ജെസിബിയുമായി റോഡിലിറങ്ങി ; 17കാരൻ ഉണ്ടാക്കിയത് വ്യാപക നാശനഷ്ടങ്ങൾ

മധുരൈ: 17കാരൻ അർദ്ധരാത്രി ജെസിബിയുമായി റോഡിലിറങ്ങി ഉണ്ടാക്കിയത് വ്യാപക നാശനഷ്ടങ്ങൾ.നിരവധി ഓട്ടോറിക്ഷകളും കെട്ടിടങ്ങളുടെ ഭാഗങ്ങളും ഇടിച്ചു തകർത്തു. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് ഒടുവിൽ ഇയാളെ തടഞ്ഞത്. പിന്നീട് പോലീസിന് കൈമാറി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ മധുരൈയിലായിരുന്നു സംഭവം നടന്നത്. പുലർച്ചെ 2.30ഓടെയാണ് അപ്രതീക്ഷിതമായി 17കാരൻ എക്സ്കവേറ്റർ സ്റ്റാർട്ട് ചെയ്യത്. ശേഷം ഓടിച്ച് റോഡിലേക്ക് ഇറക്കി.

സെല്ലൂരിൽ പാർക്ക് ചെയ്തിരുന്ന നിരവധി ഓട്ടോറിക്ഷകളും ബൈക്കുകളും കാറും ഇടിച്ച് തകർത്തു. ജെബിസിയുടെ മുൻവശത്തുള്ള ബക്കറ്റാണ് വാഹനങ്ങളിൽ ഇടിച്ചത്. തുടർന്നും നിർത്താതെ മുന്നോട്ട് നീങ്ങിയ വാഹനം 50 ഫീറ്റ് റോഡിലൂടെ ഏതാണ്ട് അര കിലോമീറ്ററോളം ഓടിച്ചു പോയിപോയ വഴിക്കുണ്ടായിരുന്ന ഒരു കെട്ടിടത്തിന്റെ ഭാഗങ്ങളും ചില സൈൻ ബോർഡുകളും തകർത്തും. ഒരു സുരക്ഷാ ജീവനക്കാരൻ കഷ്ടിച്ചാണ് ജെസിബിക്ക് മുന്നിൽ നിന്ന് രക്ഷപ്പെട്ടത്. വാഹനങ്ങളിൽ ഇടിക്കുന്ന ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഒടുവിൽ 17കാരനെ വാഹനത്തിൽ നിന്ന് പിടിച്ചിറക്കി. പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറി. എന്താണ് സംഭവത്തിന് കാരണമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *