കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു.ഇന്നലെ രാത്രി 10 മണിയോടെയാണ് കൊലപാതകമുണ്ടായത്.കണ്ണനല്ലൂര്‍ വെളിച്ചിക്കലയില്‍ മുട്ടയ്ക്കാവ് സ്വദേശി നവാസ് (35) ആണ് മരിച്ചത്.ക്രിമിനല്‍ പശ്ചാത്തലമുളള സംഘമാണ് ആക്രമണം നടത്തിയത്.
നവാസിന്റെ അനുജനെ ഒരു സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ചിരുന്നു. ഇത് ചോദിക്കാനെത്തിയ നവാസും അക്രമി സംഘവും തമ്മില്‍ തര്‍ക്കം ഉണ്ടായി.ഇതിനിടെയാണ് നവാസിന് ആക്രമണം ഉണ്ടായത്.കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.