Banner Ads

കണ്ണൂർ പി.എസ്.സി. പരീക്ഷയിൽ ഹൈടെക് കോപ്പിയടി; ക്യാമറ ഉപയോഗിച്ച് തട്ടിപ്പ്, പെരളശ്ശേരി സ്വദേശി പിടിയിൽ

കണ്ണൂർ : പി.എസ്.സി. പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടത്തിയതിന് പെരളശ്ശേരി സ്വദേശി പിടിയിൽ. ക്യാമറ ഉപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമിച്ച ഇയാളെ പി.എസ്.സി. വിജിലൻസ് വിങ്ങാണ് പിടികൂടിയത്. കണ്ണൂർ പയ്യാമ്പലം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പി.എസ്.സി. പരീക്ഷയ്ക്കിടെയാണ് സംഭവം.

കോപ്പിയടി ശ്രമം പിടികൂടിയതോടെ ഇയാൾ ഹാളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. കോപ്പിയടിക്കായി ഉപയോഗിച്ച ക്യാമറയും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.