Banner Ads

ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദം; കേൾക്കാൻ പ്രത്യേക ബെഞ്ചിനെ നിയമിച്ച് ഹൈക്കോടതി.

ഹേമകമ്മിറ്റി റിപ്പോർട്ടിൽ നിർണായക തീരുമാനമെടുത്ത് ഹൈക്കോടതി. വാദം കേൾക്കാൻ ഹൈക്കോടതി പ്രേത്യേക ബെഞ്ചിനെ നിയമിച്ചിരിക്കുന്നു. അഞ്ച് വനിതാ ജഡ്ജിമാർ ബെഞ്ചിൽ ഉണ്ടായിരിക്കും. വിമൻ ഇൻ സിനിമ കളക്റ്റീവിന്റെ ഹർജിയെ തുടർന്ന് കേരള സർക്കാർ 2017 നവംബറിൽ ജസ്റ്റിസ് ഹേമ, നടി ശാരദ, ബ്യൂറോക്രാറ്റ് കെ ബി വത്സല കുമാരി എന്നിവരടങ്ങുന്ന ഹേമ കമ്മിറ്റി രൂപീകരിക്കുകയും, വ്യവസായ മേഖലയിൽ സ്ത്രീകൾ അവനുഭവിക്കുന പീഡനങ്ങളും ദുരനുഭവങ്ങളും പങ്കുവയ്ക്കാൻ സ്ത്രീകളെ കമ്മിറ്റി ക്ഷണിക്കുകയും അതിൽ എൺപത്തിൽ പരം സ്ത്രീകൾ മുന്നോട്ട് വരുകയും ചെയ്തിരുന്നു

2019-ൽ കമ്മിറ്റി 296 പേജുകൾ ഉള്ള റിപ്പോർട്ട്സമർപ്പിച്ചു എന്നാൽ സർക്കാർ കുറ്റക്കാരായ വ്യവസായ പ്രേമുഖരെ സംരക്ഷിച്ചുകൊണ്ട് അതിന്റെ റിലീസ് അഞ്ച് വർഷത്തേക്ക് തടഞ്ഞുവെച്ചു. ഇതിൽ സർക്കാരിന് വളരെയധികം വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുമുണ്ട്. ഒടുവിൽ നാല് വർഷങ്ങൾക്ക് ശേഷം 2024-ൽ ആണ് റിപ്പോർട്ട് പുറത്തു വന്നത് ഇതോടെ പുതിയ വെളുപ്പെടുത്തലുകളുമായി ചൂഷണങ്ങൾക്കിരയായ സ്ത്രീകൾ രംഗത്തെത്തുകയും ഇതോടെ സിനിമ മേഖല ഒന്നടങ്കം അടിപതറിയ അവസ്ഥയിലാണ്.

നടന്മാരായ മുകേഷ്, , മണിയൻപിള്ള രാജു, ഇടവേള ബാബു, നിവിൻ പോളി ബാബുരാജ്, ജയസൂര്യ, സംവിധായകൻ രഞ്ജിത്, വി.കെ.പ്രകാശ് അടക്കമുള്ളവർക്കെതിരെ ലൈംഗികാതിക്രമ പരാതികൾ നൽകി. പരാതികൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിരിക്കുന്നു .

ഇപ്പോളിതാ വനിതാ ജഡ്ജിമാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബെഞ്ച് രൂപീകരിച്ചിരിക്കുവാണ്. വനിതാ അംഗങ്ങളെ ഉൾപ്പെടുത്തി കോടതി ഒരു ബെഞ്ച് രൂപീകരിക്കുന്നത് തന്നെ ഹേമ കമ്മിറ്റി റിപ്പോർട്ട് തുടർനടപടി സ്വികരിക്കാനുള്ള നിലപാടാണെന്ന് വ്യക്തമാണ്.നിര്‍മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജി പരിഗണിക്കവേയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അദ്ധ്യക്ഷനായ ബെഞ്ച് ഇക്കാര്യം അറിയിച്ചത്.ഹേമ കമ്മിറ്റി റിപ്പോർട് പുറത്തു വന്നത്തിനു ശേഷം ഉയർന്ന പരാതികളിലെ ജാമ്യാപേക്ഷകളും തുടരന്വേഷണം തുടങ്ങിയ ആവശ്യപ്പെട്ടുള്ള ഹർജികളും ബെഞ്ച് പരിഗണിക്കും.

ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചത് നാലര വർഷമാണ്. ഈ മാസം പത്തൊമ്പതിനകം സമ്പൂർണ ഹേമകമ്മറ്റി റിപ്പോർട്ട് സർക്കാർ ഹൈകോടതിക്ക് നൽകേണ്ടി വരും.എല്ലാ പരാതികളും ഈ ബെഞ്ചിലേക് മുദ്ര വെച്ച റിപ്പോർട്ടും ഇതിൽ പരിഗണിക്കും.ഓഗസ്റ്റ് 22-നായിരുന്നു റിപ്പോർട്ടിന്റെ പൂർണ്ണരൂപം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ആക്ടിവിസ്റ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌ഖാൻ , ജസ്റ്റിസ് എസ് .മനു എന്നിവരുടെ ബെഞ്ചിന്റെ നിർദ്ദേശ പ്രകാരം മുദ്രവെച്ച കവറിൽ പൂർണറിപ്പോർട്ട് നല്കണമെന്നത് ഉത്തരവ്. സെപ്റ്റനമ്പർ 10-നു മുൻപായി കൈമാറണമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *