തൃശൂർ: അദ്ദേഹം എന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം ധാരാളം സമയം ചെലവിടാൻ സാധിച്ചതു ഭാഗ്യമായി കരുതുന്നു. തൃശൂരിൽ വന്നപ്പോൾ വയ്യാതിരിക്കുന്ന അദ്ദേഹത്തെ മൂന്നുതവണ കാണാൻ ശ്രമിച്ചു. എന്നാൽ സന്ദർശകരെ അനുവദിക്കാത്തതിനാൽ അതിനു അവസരം ലഭിച്ചില്ല. അതിൽ സങ്കടമുണ്ടെന്നും ചിത്ര കൂട്ടിച്ചേർത്തു.അനുഗ്രഹീതമായ ആത്മാവ്, അദ്ദേഹത്തിനു ആത്മശാന്തി നേരുന്നു.
കുടുംബാംഗങ്ങളോടു ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും ചിത്ര കുറിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് പി. ജയചന്ദ്രൻ മരണത്തിനു കീഴടങ്ങിയത്. വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും 7.54ന് മരണം സംഭവിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗ വാർത്ത കേട്ടപ്പോൾ വളരയേറെ ദുഃഖം തോന്നിയെന്നും അദ്ദേഹത്തിനൊപ്പമാണ് താൻ സ്റ്റേജ് ഷോയിൽ ആദ്യമായി പാടിത്തുടങ്ങിയതെന്നും ചിത്ര ഫേസ്ബുക്കിൽ കുറിച്ചു. ഗുരുവായൂരപ്പ ഭക്തൻ എന്ന നിലയിൽ വൈകുണ്ണ ഏകാദശിക്ക് തൊട്ടുമുൻപ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. ഒമ്ബതു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷംവീട്ടിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് അന്ത്യം