
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ 37 കുടുംബാംഗങ്ങളെ ടിവികെ അധ്യക്ഷൻ വിജയ് നേരിട്ട് കണ്ട് മാപ്പ് ചോദിക്കുകയും, സാമ്പത്തിക സഹായം ഉൾപ്പെടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് ദുരിതബാധിതരുടെ കുടുംബങ്ങളെ നേരിട്ട് കാണുന്നത്. ചെന്നൈക്കടുത്തുള്ള മഹാബലിപുരത്തെ ഒരു റിസോർട്ട്.
പാർട്ടി ബുക്ക് ചെയ്ത അൻപതോളം മുറികളുള്ള റിസോർട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.മരിച്ചവരുടെ കുടുംബാംഗങ്ങളുടെ കാൽ തൊട്ടാണ് വിജയ് മാപ്പ് ചോദിച്ചത്. “കരൂരിൽ സംഭവിച്ചത് എന്തെന്ന് എനിക്ക് മനസിലായിട്ടില്ല,” എന്ന് അദ്ദേഹം കുടുംബാംഗങ്ങളോട് പറഞ്ഞു. കരൂരിൽ വെച്ച് കാണാൻ സാധിക്കാത്തതിലും അദ്ദേഹം ക്ഷമ ചോദിച്ചു.കരൂരിൽ വെച്ച് കൂടിക്കാഴ്ച നടത്താത്തതിന് വിജയ് വിശദീകരണം നൽകി.
മൂന്ന് മണിക്കൂറിൽ കൂടുതൽ പരിപാടിക്ക് പോലീസ് അനുമതി നൽകില്ലെന്ന് അറിയിച്ചതിനാലാണ് എല്ലാവരോടും വിശദമായി സംസാരിക്കാൻ ചെന്നൈയ്ക്ക് അടുത്തേക്ക് കൊണ്ടുവന്നതെന്ന് അദ്ദേഹം പൊലീസിന് മറുപടി നൽകി.ടി.വി.കെ.യുടെ സാമ്പത്തിക സഹായവും, ദുരിതത്തിലായവരുടെ കുട്ടികളുടെ വിദ്യാഭ്യാസ സഹായവും ഉൾപ്പെടെ എല്ലാ പിന്തുണയും വിജയ് എല്ലാ കുടുംബങ്ങൾക്കും ഉറപ്പുനൽകി.
കുടുംബാംഗങ്ങളുടെ ആവശ്യം കൂടിക്കാഴ്ചയ്ക്കിടെ മരിച്ചവരുടെ ബന്ധുക്കൾ വിജയ് അടുത്ത തിരഞ്ഞെടുപ്പിൽ കരൂരിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. വിജയ് മുഖ്യമന്ത്രിയാകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അവർ പറഞ്ഞു.കഴിഞ്ഞ മാസം ടിവികെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേരാണ് മരിച്ചത്.
സംഭവത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. സിബിഐ അന്വേഷണം നിരീക്ഷിക്കുന്നതിനായി സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി അജയ് രസ്തോഗിയുടെ നേതൃത്വത്തിൽ ഒരു മൂന്നംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.