
കൊച്ചി:മുൻ എം.എൽ.എയും ബിജെപി നേതാവുമായ പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. വിദ്വേഷ പ്രസംഗ കേസുകളുമായി ബന്ധപ്പെട്ടാണ് സർക്കാരിന്റെ ഈ നീക്കം. അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള വിവിധ കേസുകളിൽ ലഭിച്ച ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിക്കുമെന്നാണ് വിവരം.
2022 രജിസ്റ്റർ ചെയ്ത പാലാരിവട്ടം കേസിലെ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.