Banner Ads

വന്ദേഭാരതുകളുടെ പകുതി സീറ്റും വെറുതെ ഒഴിഞ്ഞു തന്നെ

കണ്ണൂർ: വന്ദേ ഭാരത്തില്‍ കയറാൻ ആളില്ല .നൂറു സീറ്റുമായി ഓടുമ്ബോഴും 59 വന്ദേഭാരതുകളില്‍ 13 എണ്ണത്തില്‍ പകുതിസീറ്റും കാലിയായാണ് ഓടുന്നത്‌

16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിലെ 1016 വെറും സീറ്റു നിറഞ്ഞാണ് ഓടുന്നത്‌.മംഗളൂരു-തിരുവനന്തപുരം വണ്ടിയിലെ 474 സീറ്റിലും മിക്കവാറും ആളുണ്ട്.രാജ്യത്ത് 20 കോച്ചുള്ള മൂന്ന് വന്ദേഭാരതുകളാണ് ഓടുന്നത്.

എന്നാല്‍ മംഗളൂരു-ഗോവ വന്ദേഭാരതില്‍ 474 സീറ്റില്‍ 300 സീറ്റുവരെ ഒഴിഞ്ഞുകിടക്കുന്നു. കൊങ്കണില്‍ ഈടാക്കുന്ന ‘അധികനിരക്ക് ‘ വന്ദേഭാരതിനും തിരിച്ചടിയായതായാണ് സൂചന. ഇതില്‍ നാഗ്പുർ-സെക്കന്തരാബാദ് വണ്ടിയില്‍ 1328 സീറ്റില്‍ 1118 സീറ്റിലും ആളില്ലത്ത അവസ്ഥയാണ്.റൂട്ട് സാന്ദ്രത പരിഗണിക്കാതെ സോണല്‍ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ വന്ദേഭാരത് നല്‍കിയതാണ് തിരിച്ചടിയായതെന്നാണ്‌ റെയില്‍വേയുടെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *