Banner Ads

ഗവര്ണര് രാജേന്ദ്ര അരലേക്കറെ പുകഴ്ത്തി ; സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്

കേന്ദ്ര സര്ക്കാരിനെതിരെ വിമര്ശനമുണ്ടെങ്കിലും അതിന്റെ പേരില് ഭരണഘടനാ ചുമതല നിര്വഹിക്കുന്നതില്ലിന്ന് വിട്ടുനില്ക്കാന് ഗവര്‌ണര് തയ്യാറായില്ലെന്നത് സ്വാഗതാര്ഹമാണ്. ഗോവിന്ദന് ലേഖനത്തില് പറഞ്ഞു. ഇടതുമുന്നണി ലക്ഷ്യംവെയ്ക്കുന്ന നവകേരള നിര്മ്മാണത്തിന് ഊന്നല് നല്ലുന്ന നയപ്രഖ്യാപനമാണ് ഗവര്ണര് നടത്തിയത്. ബിഹാറിലേക്ക് സ്ഥലംമാറിപ്പോയ മുന് ഗവര്ണര് കഴിഞ്ഞ വര്ഷം പോലും ഒന്നര മിനിറ്റ് മാത്രം വായിച്ച് നയപ്രഖ്യാപനത്തിന്റെ ശോഭ കെടുത്താന് ശ്രമിച്ച കാര്യം പെട്ടെന്ന് മറക്കാന് കഴിയുന്നതല്ല.

രണ്ട് മണിക്കുറോളം നീണ്ട നയപ്രഖ്യാപന പ്രസംഗത്തില് ഗവര്ണര് വരച്ചിട്ടത് പിണറായി വിജയന് സര്ക്കാര് നടപ്പാക്കിവരുന്ന നവകേരള നിർമാണത്തിന്റെ പുരോഗതിയാണെന്നും എംവി ഗോവിന്ദന് ലേഖനത്തില് പറയുന്നു.നയപ്രഖ്യാപന പ്രസംഗം പൂര്‌ണമായി വായിച്ച ഗവര്ണറുടെ നടപടിയെയാണ് എം വി ഗോവിന്ദന് സിപിഎം മുഖപത്രമായ ദേശാഭിമാനിയില് എഴുതിയ ലേഖനത്തില് പ്രകീര്ത്തിച്ചത്. മുന് ഗവര്‌ണര് ആരിഫ് മുഹമ്മദ് ഖാനില് നിന്നും വ്യത്യസ്തനായി സര്ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം മുഴുവന് വായിക്കാന് ഗവര്ണര് തയ്യാറായി. തുടര്ന്നുള്ള ദിവസങ്ങളിലും ഗവര്ണറുടെ ഭാഗത്തു നിന്നും സമാനമായ സമീപനം പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *