Banner Ads

കായികരംഗത്ത് വിപ്ലവത്തിനൊരുങ്ങി സർക്കാർ; കൂടുതൽ സ്റ്റേഡിയങ്ങളും സൗകര്യങ്ങളും ഉറപ്പുനൽകി മുഖ്യമന്ത്രി

കൊച്ചി : കൂടുതൽ കുട്ടികളെ കായികരംഗത്തേക്ക് ആകർഷിക്കുന്നതിനായി കായിക സൗകര്യങ്ങളും സ്റ്റേഡിയങ്ങളും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കായികതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതോടൊപ്പം മികവ് പുലർത്തുന്നവരെ കേരള പൊലീസിലേക്ക് തിരഞ്ഞെടുക്കാനും സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

47-ാമത് സംസ്ഥാന പൊലീസ് ഗെയിംസ് ആൻഡ് അത്‌ലറ്റിക് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ദീപശിഖാ ഫൺ റൺ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ് എന്ന സന്ദേശവുമായാണ് സെപ്റ്റംബർ 5 മുതൽ 8 വരെ മാരത്തോൺ സംഘടിപ്പിക്കുന്നത്.