
പത്തനംതിട്ട: ചെയർപേഴ്സനും ഡെപ്യൂട്ടി ചെയർപേഴ്സനും അവിശ്വാസപ്രമേയത്തിന് മുൻപ് രാജിവച്ചതോടെയാണ് പുതിയ ചെയർമാൻ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇടഞ്ഞുനിൽക്കുന്ന വിമതരെ കൂടെക്കൂട്ടുന്നതിൽ വിജയിച്ചതോടെയാണ് ബിജെപിക്ക് വീണ്ടും നഗരസഭാ ഭരണം കൈയാളാനായത്. എൽഡിഎഫിന്റെ അവിശ്വാസപ്രമേയത്തിൽ മുൻപ് ഒപ്പിട്ട കൗൺസിലർ കെ വി പ്രഭയും അദ്ദേഹത്തെ അനുകൂലിക്കുന്ന രണ്ട് കൗൺസിലർമാരും ബിജെപി സ്ഥാനാർഥി അച്ചൻകുഞ്ഞ് ജോണിന് അനുകൂലമായി വോട്ട് ചെയ്യൂ.
മുതിർന്ന അംഗം അച്ചൻകുഞ്ഞ് ജോൺ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ഒൻപത് വോട്ടുകൾക്കെതിരെ 19 വോട്ടുകൾക്കായിരുന്നു അച്ചൻകുഞ്ഞ് ജോണിൻരെ വിജയം.സ്വതന്ത്ര അംഗം രാധാകൃഷ്ണൻ ഉണ്ണിത്താൻ കൂടി പിന്തുണച്ചതോടെ ബിജെപിക്ക് 19 വോട്ടുകൾ. എൽഡിഎഫ് സ്ഥാനാർഥി ലസിത ടീച്ചക്ക് അവരുടെ ഒമ്ബതു വോട്ടുകളും കൃത്യമായി ലഭിച്ചു അതേ സമയം തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഭിന്നത പ്രകടമായി മുൻ തീരുമാനത്തിന് വിരുദ്ധമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗം കെ ആർ രവി തിരഞ്ഞെടുപ്പിൽ പങ്കെടുത്തു പക്ഷേ കോൺഗ്രസിലെ മറ്റു നാലുപേർ ബഹിഷ്കരിക്കുകയായിരുന്നു.