മലപ്പുറം: മായം കലര്‍ന്ന ചായപ്പൊടിയുമായി വന്ന പ്രതി പിടിയിൽ. ഇയാൾ കോയമ്പത്തൂരില്‍ നിന്ന് കൊണ്ടുവന്ന് ചെറുകിട കച്ചവടക്കാര്‍ക്ക് പൊടി വിതരണം ചെയ്യുകയായിരുന്നു. 27 കിലോയോളം മായം കലര്‍ന്ന തേയിലയാണ് ഹാരിസിൽ നിന്നും പിടിച്ചെടുത്തത്. മലപ്പുറം കല്‍പകഞ്ചേരിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് വളാഞ്ചേരി വെങ്ങാട് സ്വദേശിയായ പ്രതി പിടിയിലായത്.
തിരൂര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫിസര്‍ എം.എന്‍. ഷംസിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകൾ നടത്തിയത്. വളാഞ്ചേരി വെങ്ങാട് സ്വദേശിയായ യുവാവ് ഓട്ടോയില്‍ വില്‍പ്പനക്കായി ചായപ്പൊടി കൊണ്ടുപോകുന്നതിനിടെ കടുങ്ങാത്തുകുണ്ടില്‍ വെച്ചായിരുന്നു പിടിക്കപ്പെട്ടത്.പ്രതിയായ ഹാരിസ് നൽകിയ മൊഴി കോയമ്ബത്തൂരില്‍ നിന്നാണ് തേയില എത്തിച്ചതെന്നും ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യാനാണ് മലപ്പുറത്ത് എത്തിയതെന്നുമാണ്.ഇതിനു മുമ്പും ഇയാള്‍ ഇത്തരത്തിൽ മായം കലര്‍ന്ന തേയില വിതരണം ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
ഭക്ഷ്യ സുരക്ഷാ വകുപ്പ് വെങ്ങാട് നിന്ന് നേരത്തെയും മായം കലര്‍ന്ന ചായപ്പൊടി പിടികൂടിയിട്ടുണ്ട്. മാത്രമല്ല പ്രതി തുച്ച വിലക്കാണ് മായം ചേര്‍ത്ത ചായപ്പൊടി വിൽക്കുന്നത്. പരിശോധനകളുടെ ഫലം വന്നതിന് ശേഷം ഹാരിസിനെതിരെ നടപടിയെടുക്കുമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ സുജിത്ത് പെരേര നിലവിൽ അറിയിച്ചിട്ടുണ്ട്. നേരത്തെയും വേങ്ങൂര്‍ സ്വദേശി ആഷിഖ് എന്നയാളുടെ വീടിനോട് ചേര്‍ന്ന കെട്ടിടത്തിൽ നിന്നും 140 കിലോഗ്രാമോളം ചായപ്പൊടി കണ്ടെടുത്തിരുന്നു. ചായപ്പൊടിയിൽ മായം കലര്‍ത്തിയത് ചായക്ക് കടുപ്പം കിട്ടാൻ വേണ്ടിയാണെന്ന സംശയവും നിലനില്കുനുണ്ട്.