Banner Ads

റെയിൽവേയിൽ യുവജനങ്ങൾക്ക് സുവർണ്ണാവസരം; ദക്ഷിണ-പൂർവ്വ റെയിൽവേയിൽ 1785 അപ്രന്റിസ് ഒഴിവുകൾ

തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയുടെ ഭാഗമായ ദക്ഷിണ-പൂർവ്വ റെയിൽവേ വിവിധ ഡിവിഷനുകളിലെ അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 1785 ഒഴിവുകൾ ആണുള്ളത്. ഇന്ന് (നവംബർ 18) മുതൽ അപേക്ഷകൾ സമർപ്പിക്കാം. കുറഞ്ഞത് 50 ശതമാനം മാർക്കോടെ മെട്രിക്കുലേഷൻ അഥവാ പത്താം ക്ലാസ്/പ്ലസ് ടു പാസായിരിക്കണം.

ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 2026 ജനുവരി ഒന്നിന് 15നും 24നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. മെട്രിക്കുലേഷന് ലഭിച്ച മാര്‍ക്കിന്റെ ശതമാനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

മെട്രിക്കുലേഷന്‍ പരീക്ഷയിലെ എല്ലാ വിഷയങ്ങള്‍ക്കും ലഭിച്ച മാര്‍ക്കുകള്‍ പരിഗണിച്ചാണ് ശതമാനം കണക്കാക്കുക. 100 രൂപ അപേക്ഷാ ഫീസ് അടയ്ക്കണം. എസ്‌സി/എസ്ടി/പിഡബ്ല്യുഡി/വനിത എന്നിവർക്ക് ഫീസ് ഇല്ല. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 17ആണ്. http:/ /rrcser.co.in വഴിയാണ് അപേക്ഷ നൽക്കേണ്ടത്.