Banner Ads

വിദേശ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ

കണ്ണൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൻ്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 30ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് അഭിമുഖം നടക്കുക. ഗൾഫ് രാജ്യങ്ങളിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ വിവിധ തസ്തികകളിലേക്കാണ് നിയമനം.

സെയിൽസ്, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സ്റ്റോക്ക് ഇൻവേർഡ് എക്‌സിക്യൂട്ടീവ്, റീസിവർ, കാഷ്യർ, പിക്കർ, മേസൺ, ബുച്ചർ, ഫിഷ് കട്ടർ, വെയിറ്റർ, റെസ്റ്റോറൻ്റ് ഇൻ ചാർജ്, ലൈറ്റ് ഡ്രൈവർ, ചില്ലർ & ഫ്രീസർ ടെക്‌നീഷ്യൻ, കേരള സ്നാക്സ് മേക്കർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി യോഗ്യത ഉള്ളവർക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം.

അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ കാർഡിൻ്റെ പകർപ്പ് 300 രൂപ, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം എംപ്ലോയബിലിറ്റി സെൻ്ററിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ രജിസ്ട്രേഷൻ നടത്തിയവർക്ക് സ്ലിപ്പ് ഉപയോഗിച്ച് നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0497 2707610, 6282 942 066.