കൊച്ചി : സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിച്ചുയരുകയാണ്. 160 രൂപ കുതിച്ച് 55,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6980 രൂപയാണ്. ഈ മാസത്തിന്റെ ആദ്യം 53,360 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഉയര്‍ന്ന സ്വര്‍ണത്തിന്റെ വില സെപ്റ്റംബര്‍ 16നാണ് വീണ്ടും 55,000 ലേക്ക് കടക്കുന്നത്. മെയ്യിൽ അടയാളപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡാണ് കഴിഞ്ഞ ദിവസത്തെ സ്വര്‍ണവില തകർത്തത്.