Banner Ads

കുറഞ്ഞ നിരക്കിൽ നിന്ന് തിരിച്ചുകയറി സ്വർണവില; ഇന്ന് പവന് 120 രൂപയുടെ വർധന

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,04,680 രൂപയായി. ഇന്നലെ 1,04,560 രൂപയായിരുന്നു സ്വർണത്തിന് ഉണ്ടായിരുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,04,480 രൂപ ഒക്ടോബർ 23നായിരുന്നു രേഖപ്പെടുത്തിയത്.

എന്നാൽ തൊട്ടടുത്ത ദിവസം വില വർധിച്ച് 1,04,560 രൂപയിലെത്തുകയും തുടർന്ന് ഇന്ന് വീണ്ടും ഉയരുകയുമായിരുന്നു. അതേസമയം, ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഒക്ടോബർ 10നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 1,11,040 രൂപയായിരുന്നു വിപണിവില.