കൊച്ചി:ശനിയാഴ്ച സ്വര്‍ണം ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു. തുടർന്ന് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണം 57,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ ചൊവ്വാഴ്ച താഴേക്കു പോകുകയാണുണ്ടായത്.സംസ്ഥാനത്ത് വീണ്ടും സ്വർണക്കുതിപ്പ്. ചരിത്രത്തിലാദ്യമായി സ്വർണവില 57,000 കടന്നു.ഇന്ന് പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കൂടിയത്.ഈ മാസം നാലിന് ആണ് സ്വര്‍ണവില 56,960 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്. അഞ്ച്, ആറ്, 12,13 തീയതികളിലും 56,960 രൂപയായിരുന്നു സ്വർണവില. ഈ റിക്കാർഡാണ് ഇന്ന് തൂത്തെറിഞ്ഞത്. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.ആഗോള വിപണികളിലെ വിലമാറ്റങ്ങളാണ് പ്രാദേശിക വിപണികളില്‍ പ്രതിഫലിക്കുന്നത്. ഇന്നലെ ഔണ്‍സിന് 2,645 ഡോളറിന് താഴെയായിരുന്ന രാജ്യാന്തര വില ഇന്ന് 2,677 ഡോളറിലേക്ക് കുതിച്ചെത്തിയതോടെയാണ് സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നത്.