പനാജി:മുഖ്യമന്ത്രി പ്രമോദ് സാവന്താണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്.സംസ്ഥാനത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ ഗതാഗതം സുഗമമാക്കുന്നതിനായി 1980 മുതല്‍ ആരംഭിച്ച ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വാർഷിക പരിപാടിക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രകൃതി സൗഹൃദ പ്രഖ്യാപനം. കോർപ്പറേഷൻ ലാഭത്തിലാക്കുന്നതിലും ഇത് നിർണായകമാകും.700 കോടി രൂപയുടെ നിക്ഷേപമാകും നടത്തുക.
കൂടുതല്‍ ഇലക്‌ട്രിക് ബസുകള്‍ വരുന്നതോടെ ഉള്‍പ്രദേശങ്ങളിലേക്കും സർവീസുകളുടെ എണ്ണം കൂട്ടാനും മറ്റും സഹായകമാകും നിലവില്‍ 54 ഇലക്‌ട്രിക് ബസുകള്‍ മാത്രമാണുള്ളത്. 500 ഇലക്‌ട്രിക് ബസുകള്‍ നിരത്തിലിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇലക്‌ട്രിക് ബസുകള്‍ അവതരിപ്പിക്കാൻ നിക്ഷേപം നടത്താനുള്ള ഐഐടി അലുംനിയുടെ നിർദ്ദേശത്തിന് ഗോവ സർക്കാർ അടുത്തിടെ അംഗീകാരം നല്‍കിയിരുന്നു. കദംബ ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് ഡീസല്‍ ബസുകള്‍ ഒഴിവാക്കി ഇലക്‌ട്രിക് ബസുകളിലേക്ക് ചുവടുമാറുമെന്ന് അറിയിച്ചിരിക്കുന്നത്.