ഇടുക്കി: പതിനഞ്ചുവയസുകാരിയെ റിസോർട്ടിലെ മുറിയിൽ മരിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുച്ചേരി സ്വദേശികളായ ഇളങ്കോ പരിമളംദമ്ബതികളുടെ മകൾ പർവതവർധിനിയാണ് (15) മരിച്ചത്. ഇന്നലെ പുലർച്ചെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് പർവതവർധിനി. വ്യാഴാഴ്ചയാണ് കുട്ടിയും രക്ഷിതാക്കളും മൂന്നാറിലെത്തിയത് ഇക്കാനഗറിലെ റിസോർട്ടിലായിരുന്നു താമസം. കുട്ടിക്ക് രാത്രി ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നു. പിന്നീട് കിടന്നുറങ്ങിയ കുട്ടിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.